video
play-sharp-fill

നിയന്ത്രണം വിട്ട കാർ നിർമ്മാണത്തിലിരുന്ന പാലത്തിലേയ്ക്ക് ഇടിച്ചു കയറി: അപകടത്തിൽ ആർക്കും പരിക്കില്ല

നിയന്ത്രണം വിട്ട കാർ നിർമ്മാണത്തിലിരുന്ന പാലത്തിലേയ്ക്ക് ഇടിച്ചു കയറി: അപകടത്തിൽ ആർക്കും പരിക്കില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അർധരാത്രി നിയന്ത്രണം വിട്ട കാർ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിലേയ്ക്ക് ഇടിച്ചു കയറി. കെകെ റോഡിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ജംഗ്ഷനിൽ, നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിലേയ്ക്കാണ് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു കയറിയത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല.

ചൊവ്വാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കോട്ടയം നഗരത്തിൽ നിന്നും കഞ്ഞിക്കുഴി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന പാലത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. എന്നാൽ, കാറിനുള്ളിലിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽപ്പാലം നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്ക് ഇടയിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.