മലപ്പുറം താനൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം.

Spread the love

സ്വന്തം ലേഖിക

മലപ്പുറം:മലപ്പുറം താനൂരിൽ കാറിടിച്ച് അപകടം.നിയന്ത്രണം വിട്ട കാർ റോഡരികിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിചു.വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ച ശേഷം എതിരെ വന്ന ബൈക്ക് യാത്രക്കാരനെയും ഇടിച്ചു.താനൂര്‍ എടക്കടപുറം ഹൈസ്കൂളിനടുത് കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടമുണ്ടായത്.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.സ്കൂൾ വിദ്യാർത്ഥിയെ തിരൂർ ജില്ലാ ഹോസ്പിറ്റലിലും,ബൈക്ക് യാത്രക്കാരായ രണ്ടുപേരെ താനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.