മദ്യപിച്ച് വാഹനമോടിച്ചു; ഈരാറ്റുപേട്ടയിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക് ; ആറോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു ; രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ച് തകർത്തു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മദ്യപിച്ച് വാഹനമോടിച്ച ആളുടെ കാറിടിച്ച് നാലുപേർക്ക് പരിക്ക്. ആറോളം വാഹനങ്ങൾ ഇയാൾ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ചു തകർത്തു.വാഹനത്തിൽ ഉണ്ടായിരുന്ന നടക്കൽ സ്വദേശി യാസീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഈരാറ്റുപേട്ട മുട്ടം കവലയിൽ വെച്ചാണ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയും ഗതാഗതക്കുരുക്കും ഉണ്ടായി.
Third Eye News Live
0
Tags :