മൂവാറ്റുപുഴയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു ; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

Spread the love

മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ രാവിലെ 9.45ഓടെയാണ് അപകടം. തൊടുപുഴ അൽ അസ്ഹർ കോളജിലെ ഡിപ്ലോമ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.

എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപി ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറു പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആയുഷ് മരിക്കുകയായിരുന്നു.

മൂവാറ്റുപുഴയിൽ നിന്ന് അൽ അസ്ഹർ കോളജിലേക്ക് പോയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേർ അപകടനില തരണം ചെയ്തു. ഇവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി ചികിത്സയിലാണ്.

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി കാർ വെട്ടിപ്പൊളിച്ചാണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്.