
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പഞ്ഞിമരം മറിഞ്ഞു വീണു; ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖിക
പെരുമ്പാവൂർ : ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു റോഡരികിലെ പഞ്ഞിമരം മറിഞ്ഞു വീണു. കാർ യാത്രികരായ ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പൂർണമായി തകർന്നു. പിപി റോഡിൽ വെങ്ങോല ഓണംകുളം ജംക്‌ഷനിൽ വൈകിട്ട് 5നായിരുന്നു സംഭവം. ദ്രവിച്ചു നിന്ന മരം കാറിനു മുകളിലേക്കു വീഴുകയായിരുന്നു. യാത്രക്കാരായ മേപ്രത്തുപടി തുണ്ടത്തിൽ എൽദോസ്, ഭാര്യ മീനു എന്നിവർക്കു നിസ്സാര പരുക്കേറ്റു.
അഗ്നരക്ഷാസേനയെത്തി മരം മുറിച്ചു നീക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0