കാറുകൾ കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

മലപ്പുറം: കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പറന്ന് വീണത് മറ്റൊരു കാറിന് മുകളിലേക്ക്, മലപ്പുറം മൊറയൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. ആനക്കയം സ്വദേശി കുഞ്ഞിമുഹമ്മദ് (52) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.കാറപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. ഇതിനിടെയുണ്ടായ അപകടത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരുഭാഗം തകർന്ന് കല്ലും മണ്ണും റോഡിൽ പരന്നിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.