കുമരകത്ത് നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ മ​​ര​​ത്തി​​ലി​​ടി​​ച്ച്‌ അപകടം; ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കു​​മ​​ര​​കം: കുമരകത്ത് നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ മ​​ര​​ത്തി​​ലി​​ടി​​ച്ച്‌ ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്ക്.

video
play-sharp-fill

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ന് ക​​വ​​ണാ​​റ്റി​​ന്‍​​ക​​ര​​യി​​ലായിരുന്നു അ​​പ​​ക​​ടം. അ​​ര്‍​​ത്തു​​ങ്ക​​ല്‍ പ​​ള്ളി​​യി​​ല്‍ പോ​​യി മ​​ട​​ങ്ങ​​വേ​​യാ​​ണ് കാ​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍ പെ​​ട്ട​​ത്.

മ​​ണി​​മ​​ല പൂ​​ങ്കു​​ഴി​​യി​​ല്‍ മോ​​ളി സെ​​ബാ​​സ്റ്റ്യ​​ന്‍ (70), ലി​​ജോ (46), ഭാ​​ര്യ മ​​ഞ്ജു (45), ഇ​​വാ​​ന്‍ (ഒ​​ന്ന​​ര) എ​​ന്നി​​വ​​ര്‍​​ക്കാ​​ണ് പ​​രു​​ക്കേ​​റ്റ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി പ​​രു​​ക്കേ​​റ്റ ഇ​​വാ​​നെ കോ​ട്ട​​യത്തെ കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ലും മ​​റ്റു​​ള്ള​​വ​​രെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ് ര​​ക്ത​​ത്തി​​ല്‍ കു​​ളി​​ച്ചു കി​​ട​​ന്ന കു​​ട്ടി​​യെ കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ല്‍ കി​​ര​​ണ്‍ ഷാ​​ജി​​യാ​​ണ് ത​​ന്‍റെ ബൈ​​ക്കി​​ല്‍ തൈ​​ക്ക​​ട​​വി​​ല്‍ അ​​ഭി​​ലാ​​ഷി​​ന്‍റെ ഭാ​​ര്യ വീ​​ഷ്ണ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ​​ള്ളി​​ച്ചി​​റ​​യി​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്.

കു​​ട്ടി​​യു​​ടെ മൂ​​ക്കി​​ല്‍​നി​​ന്നും ചെ​​വി​​യി​​ല്‍ നി​​ന്നും ര​​ക്ത​​സ്രാ​​വം ഉ​​ണ്ടാ​​യ​​തി​​നാ​​ല്‍ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ സ്റ്റാ​​ഫാ​​യ നി​​ബി​​നാണ് ത​​ന്‍റെ കാ​​റി​​ല്‍ അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്.