ഓടിക്കൊണ്ടിരിക്കുന്ന പുതിയ കാറിന് തീപ്പിടിച്ചു; കാർ വാങ്ങിയിട്ട് വെറും 50 ദിവസം മാത്രം; യാത്രക്കാർ ഇറങ്ങി ഓടിയത് കൊണ്ട് രക്ഷപ്പെട്ടു

Spread the love

കാസര്‍കോട്: പുതിയ കാർ വാങ്ങിയിട്ട് വെറും 50 ദിവസം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപിടിച്ച്‌ കത്തി നശിച്ചു. കാസർകോട് ബേവിഞ്ചയിലായിരുന്നു സംഭവം.ഇന്ന് പുലർച്ചെ 5.50 നായിരുന്നു യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കാറില്‍ തീ പടർന്നത്. എർട്ടിഗയുടെ പുതിയ കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.മുബൈയില്‍ നിന്ന് കണ്ണപുരത്തേക്കുള്ള യാത്രക്കിടെ പെട്ടെന്ന് കാറിന് തീപിടിക്കുകയായിരുന്നു. നവി മുബൈ സ്വദേശി ഇഖ്ബാലും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറില്‍ തീ പടരുന്നത് കണ്ട ഉടൻ തന്നെ കുടുംബം വാഹനത്തില്‍ നിന്ന് പുറത്ത് കടന്നതിനാൽ ആളപായമൊന്നുമുണ്ടായിട്ടില്ല. തുടർന്ന് വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേന തീയണക്കുകയായിരുന്നു.