ടെറസിൽ കയറി എയർഹോളിലൂടെ മൊബൈല്‍ ഫോണ്‍ കടത്തി കിടപ്പുമുറി ദൃശ്യങ്ങള്‍ പകർത്തി, അയല്‍വീട്ടുകാർ കണ്ടതോടെ ഇറങ്ങി ഓടി ; പ്രതിയെ പിടികൂടി പോലീസ്

Spread the love

വിഴിഞ്ഞം : കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പകർത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

ഝാർഖണ്ഡ് സ്വദേശിയായ പ്രദീപ് മണ്ഡലാണ് അറസ്റ്റിലായത്. പയറുംമുട് സ്വദേശിനിയാണ് ഇതു സംബന്ധിച്ച്‌ വിഴിഞ്ഞം പോലീസിന് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വീടിന്റെ ടെറസിലൂടെ കയറിയ ഇയാള്‍ കിടപ്പുമുറിയിലെ എയർഹോള്‍ വഴി മൊബൈല്‍ ഫോണ്‍ കടത്തിയാണ് ദൃശ്യങ്ങള്‍ പകർത്തിയതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവംകണ്ട അയല്‍വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിഴിഞ്ഞം പോലീസെത്തി നടത്തിയ തിരിച്ചലിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.