play-sharp-fill
ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; പ്രിയപ്പെട്ട ഭക്ഷണശാലയ്ക്ക് അരികെ നിർത്തി അന്ത്യാഞ്ജലി അർപ്പിക്കും

ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; പ്രിയപ്പെട്ട ഭക്ഷണശാലയ്ക്ക് അരികെ നിർത്തി അന്ത്യാഞ്ജലി അർപ്പിക്കും

സ്വന്തം ലേഖകൻ

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. മൃതദേഹം വെള്ളിയാഴ്ച രാവിലെ പാടിവട്ടം പാൻജോസ് അപ്പാർട്‌മെന്റിലും തുടർന്ന് എറണാകുളം നോർത്ത് ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, ഇന്നസെന്റ്, വിനയൻ, സുരേഷ് ഗോപി, മനോജ് കെ ജയൻ, ജനാർദനൻ, ലാലു അലക്‌സ്, ഹരിഹരൻ, എസ്എൻ സ്വാമി, സിബി മലയിൽ, ടിനി ടോം, ബാബു രാജ്, ഇടവേള ബാബു, മോഹൻ രാജ്, ടോണി, കലാഭവൻ ഹനീഫ്, ബ്ലെസി, ബൈജു കൊട്ടാരക്കര, മാർത്താണ്ഡൻ, പിസി ചാക്കോ, ജോസ് തെറ്റയിൽ, ബെഞ്ചമിൻ കോശി, ടോണി ചമ്മണി, കെ ബാബു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പത്തു മണിക്കു ശേഷം സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയിൽ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി അൽപനേരം നിർത്തും. ഒന്നരയോടെ പത്തനംതിട്ടയിൽ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 3.30 വരെ പൊതുദർശനത്തിനു വയ്ക്കും. 3.45 മുതൽ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിൽ. അഞ്ചിനു പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കരിക്കും.