video
play-sharp-fill

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട പുത്തൻപീടിക വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഓമല്ലൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂൾ, കുടുംബ വീടായ കുര്യന്റയ്യത്ത് എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ച ശേഷം വിലാപയാത്രയായാണ് മൃതശരീരം പള്ളിയിലെത്തിച്ചത്. ബസേലിയോസ് മാർത്തോമ്മ ദ്വിതീയൻ കാത്തോലിക്ക ബാവയുടെ കാർമ്മികത്വത്തിലായിരുന്നു സംസ്‌കാര ശിശ്രൂഷകൾ. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ സംസ്ഥാന സർക്കാരിനു വേണ്ടി അന്തിമോപചാരം അർപ്പിച്ചു. ചലച്ചിത്ര ,രാഷ്ടീയ രംഗങ്ങളിലെ നിരവധി പ്രമുഖരും ആദരാജ്ഞലികൾ അർപ്പിക്കുവാൻ എത്തി. മാന്ത്രിമാരായ എ കെ ബാലൻ, മാത്യു ടി തോമസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചലച്ചിത്ര താരവും എം എൽ എ യുമായ മുകേഷ്, ആന്റോ ആന്റണി എംപി,എം എൽ എ മാരായ വീണ ജോർജ് രാജു എബ്രഹാംം തുടങ്ങിയ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.