video
play-sharp-fill

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ; അശാസ്‌ത്രീയ പ്രചാരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ; അശാസ്‌ത്രീയ പ്രചാരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്:പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാൽ കൊറോണ ബാധിക്കില്ലെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നുവെന്ന എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പ്രചാരണങ്ങൾ വ്യാജമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.

ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂള്‍ കേരള (ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്യൂഡോ സയന്‍സ് ആന്‍ഡ് എത്തിക്‌സ്) കൂട്ടായ്മ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകള്‍ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂള്‍ കേരള ആവശ്യപ്പെട്ടു.ഇരുവർക്കുമെതിരെ ഫേസ്ബുക്കിലൂടെയാണ് ക്യാപ്സ്യൂൾ കേരള രംഗത്ത് എത്തിയിരിക്കുന്നത്.പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചപ്പോള്‍ ഉന്മേഷം കൂടിയെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നും എം.ജി ശ്രീകുമാറും ഭാര്യയും വീഡിയോയില്‍ പറയുന്നുണ്ട്.

ക്യാപ്‌സൂള്‍ കേരളയുടെ ഫെയ്സ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം.

 

പിന്നെയും, പിന്നെയും

കര്‍മ്മ ന്യൂസ് പ്രോഗ്രാമില്‍ ശ്രീ എം ജി ശ്രീകുമാര്‍, അദ്ദേഹത്തിന്‍റെ ഭാര്യ എന്നിവര്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ അവതരിപ്പിച്ചത് നവമ്ബര്‍ 24 നു ആയിരുന്നു. മെച്ചപ്പെട്ട ആരോഗ്യമുണ്ടായെന്നും രക്തപരിശോധനയില്‍ അതെല്ലാം പ്രതിഫലിച്ചെന്നും നമ്മോടു പറയുകയും ചെയ്തു. അത് പരസ്യമല്ലെന്നും നിങ്ങള്‍ കഴിച്ചു പ്രശ്നമുണ്ടായാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും നമ്മൂക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു.

ശ്രീമതി ലേഖ എം ജി ശ്രീകുമാര്‍ നവംബര്‍ 26 ന് തന്‍റെ vlog ഇല്‍ പ്രത്യക്ഷപ്പെട്ട് സമാനമായ കാര്യങ്ങള്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ അട്ടയെപ്പറ്റിയും പറയുന്നു. ഒരു പ്രത്യേക കമ്ബനിയുടെ രണ്ടു പ്രോഡക്റ്റ് ഉപയോഗിച്ച്‌ മാഡം തയ്യാറാക്കിയ ചപ്പാത്തിയും ദോശയും നമ്മെ കാണിക്കുകയും ചെയ്തു. ഇവയുടെ പ്രത്യേകതയും ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുക എന്നതാണ്. വളരെ നല്ല പ്രോഡക്റ്റാണ് എന്ന് പറഞ്ഞ ശേഷം ഇതും advertisement അല്ല എന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇതേ കമ്ബനി അടുത്തവാരം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ പദ്ധതിയിടുന്ന മറ്റ് ആറുതരം ധാന്യങ്ങളും പരിചയപ്പെടുത്തുന്നു; ഇമ്മ്യൂണിറ്റിയും ആരോഗ്യവും വര്‍ധിക്കാന്‍ തന്നെ.

നമുക്ക് ഒരു സംശയം ബാക്കി നില്‍ക്കുന്നു. രക്തം പരിശോധിച്ചപ്പോള്‍ ഇമ്മ്യൂണിറ്റി വര്‍ധിച്ചു എന്ന് പറഞ്ഞത് ഏതു കരണത്താലായിരിക്കും?

A. പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍
B. ഇമ്യൂണിറ്റി ബൂസ്റ്റര്‍ ആട്ട
C. രണ്ടും ചേര്‍ന്ന്
D. ഏതോ ഒന്ന് (അറിയില്ല)
E. രണ്ടും അല്ല
F. അതിനു രക്തം പരിശോധിച്ച റിപ്പോര്‍ട്ട് എവിടെ?

ചെറിയ കാര്യമെങ്കിലും confusion ഉണ്ടാകും. കോവിഡ് 19 നമ്മോടൊപ്പം ഉണ്ട്. നാം ശ്രദ്ധാലുക്കല്‍ ആകുക. മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക.

മറ്റൊന്ന്! വ്യാജപ്രഭാഷണങ്ങളും പരസ്യവും തിരിച്ചറിയുക…

 

Tags :