play-sharp-fill
പൗരത്വ ഭേദഗതി നിയമം ; രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിച്ചതിന് ശേഷം ഹർജികൾ പരിഗണിക്കാം : സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമം ; രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിച്ചതിന് ശേഷം ഹർജികൾ പരിഗണിക്കാം : സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

പൗരത്വ നിയമം ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പരാമർശം. അഭിഭാഷകനായ വിനീത് ദണ്ഡയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുന്നതല്ല ഹർജിയെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. പാർലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി താൻ ആദ്യമായി കാണുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവർക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.