കാന്റീനിൽ ക്യൂ ആർ കോഡ് തട്ടിപ്പ്: പേറ്റിഎം സ്റ്റിക്കറിന് മുകളിൽ മറ്റൊരു ക്യൂ ആർ കോഡ് ഒട്ടിച്ച് പണം തട്ടിയെടുത്തു, സൈബർ സെല്ലിൽ പരാതി നൽകി കാന്റീൻ ജീവനക്കാർ
കൊല്ലം: ആശ്രാമത്ത് വ്യവസായ വകുപ്പിന്‍റെ കാന്‍റീനിൽ ക്യുആർ കോഡ് തട്ടിപ്പ്. പേടിഎം സ്റ്റിക്കറ്റിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. 5 സ്ത്രീകൾ ചേർന്നു നടത്തുന്നതാണ് ക്യാന്റീൻ.
കഴിഞ്ഞദിവസം സ്ഥിരമായി കാന്റീനയിൽ നിന്നും ഭക്ഷണം കഴിക്കുന്നയാളാണ് ക്യു ആർ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സ്കാൻ ചെയ്യുമ്പോൾ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നത്. എന്നാൽ പിന്നീട് കാണിക്കുന്നത് ഫിറോസ് അബ്ദുൽ സലീം എന്ന പേരായിരുന്നെന്ന് കാന്റീൻ ജീവനക്കാരി സജിനി പറയുന്നു.
തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവിടെ നിന്ന് സൈബർ സെല്ലിലേക്ക് പരാതി കൈമാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കാന്റീൻ മാത്രമാണ് ഈ അഞ്ചു സ്ത്രീകളുടെ ഉപജീവനമാർഗ്ഗം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ അത് ഒരു രൂപയായാലും പറ്റിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും തട്ടിപ്പ് നടത്തിയവരെ എത്രയും വേഗം കണ്ടുപിടിക്കണം എന്നുമാണ് സ്ത്രീകളുടെ ആവശ്യം.