video
play-sharp-fill

സവാളയെന്ന് കണ്ടാൽ തോന്നും, എന്നാൽ സംഗതി കഞ്ചാവാ കഞ്ചാവ്…. കണ്ടെത്തിയത് എക്സറേ പരിശോധനയിൽ.

സവാളയെന്ന് കണ്ടാൽ തോന്നും, എന്നാൽ സംഗതി കഞ്ചാവാ കഞ്ചാവ്…. കണ്ടെത്തിയത് എക്സറേ പരിശോധനയിൽ.

Spread the love

 

ദുബൈ: സവാള കയറ്റുമതിയുടെ മറവിൽ വൻ കഞ്ചാവ് വേട്ട. കണ്ടാൽ സവാളയാണെന്ന് തോന്നുമെങ്കിലും സംഗതി കഞ്ചാവാണ്. ഉദ്യോഗസ്ഥർക്ക് സംശയം തോന്നി,എക്സറേ പരിശോധന നടത്തിയതിൽ കഞ്ചാവാണെന്ന് വ്യക്തമായി. ദുബൈ കസ്റ്റംസ് ആണ് പരിശോധന നടത്തിയത്.

ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ കാർഗോയിൽ നിന്നാണ് 26.45 കിലോ കഞ്ചാവ് പിടികൂടിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി. സംശയം തോന്നിയതിലാണ് പരിശോധനനടത്തിയത്ത്,തുടർന്ന് ദുബൈ പോലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദു:ബൈ കസ്റ്റംസ് പറഞ്ഞു.

ആദ്യ കാർഗോയിൽ സവാള എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാൽ പരിശോധനയിലാണ് കഞ്ചാവാണന്ന് വ്യക്തമായത് ആദ്യത്തേതിൽ 14.85 കി.ഗ്രാം കഞ്ചാവും അതിന് പിന്നിൽ വന്ന മറ്റൊരു കാർഗോയിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ നിന്ന് 11.6 കിലോ ലഹരി വസ്തു കണ്ടെത്തിയത്. ഈ മാസം ആദ്യത്തിൽ ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 6.5 കിലോ ഹാഷിഷ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group