വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാലാ സ്വദേശി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ.

പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്ക് രാമപുരം, മേലുകാവ്,തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. പാലാ എസ്.എച്ച്.ഓ. കെ.പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി,സി.പി.ഓ മാരായ , അരുൺകുമാർ ,രഞ്ജിത്ത് ,സുമീഷ് മക് മില്ലൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.