പാലക്കാട്‌ ട്രെയിനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 7 കിലോയോളം കഞ്ചാവ് കണ്ടെത്തി

Spread the love

പാലക്കാട് :  ട്രെയിനിൽ നടത്തിയ  പരിശോധനയില്‍ ഏ‍ഴ് കിലോ കഞ്ചാവ് കണ്ടെടുത്തു.

video
play-sharp-fill

ഷൊർണൂർ സർക്കിള്‍ ഡാൻസാഫ്, പാലക്കാട്‌ ഇൻ്റലിജൻസ് ആര്‍പിഎഫ്, സി ഐ ബി ടീമുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കോയമ്ബത്തൂരില്‍ നിന്നും വന്ന ട്രെയിൻ നമ്ബർ 12660 ഗുരുദേവ് എക്സ്പ്രസ്സിലാണ് പരിശോധന നടത്തിയത്. പിൻവശത്തെ ജനറല്‍ കോച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും 6-7 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പാലക്കാട് റെയില്‍വേ പൊലീസ് (ജി ആര്‍ പി) തുടര്‍ നടപടി സ്വീകരിക്കും. ലഹരി കടത്തിനെതിരെയുള്ള പരിശോധനകള്‍ കർശനമായി തുടരുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചിട്ടുണ്ട്.