play-sharp-fill
ഒഡിഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നത് ട്രെയിനിൽ;  ചെറുപൊതികളാക്കി വില്‍പ്പന; തൃശ്ശൂരില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി  പിടിയില്‍

ഒഡിഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നത് ട്രെയിനിൽ; ചെറുപൊതികളാക്കി വില്‍പ്പന; തൃശ്ശൂരില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂരില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി.

ഒ‍ഡീഷ സ്വദേശിയായ സ്വാഗത് സിംഗിനെയാണ് വാടാനപ്പള്ളിയില്‍ വെച്ച്‌ എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയില്‍ നിന്ന് വലിയ തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് സ്വാഗത് സിംഗ്.
ട്രെയിനുകളിലായിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഇവിടെയെത്തിച്ച്‌ ചെറു പൊതികളാക്കി വില്‍ക്കുകയായിരുന്നു പതിവ്. വാടാനപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group