play-sharp-fill
ഇരുമ്പ് പാലത്തിന് അടിയിലായി കഞ്ചാവ് ചെടി; 34 സെന്റീമീറ്റർ ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്

ഇരുമ്പ് പാലത്തിന് അടിയിലായി കഞ്ചാവ് ചെടി; 34 സെന്റീമീറ്റർ ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്

തിരുവനന്തപുരം : ആര്യനാട്ടെ കാര്യോഡ് ഇരുമ്ബ് പാലത്തിന് അടിയിലായി കഞ്ചാവ് ചെടി കണ്ടെത്തി. 34 സെന്‍റീമീറ്റർ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് ആര്യനാട് എക്സൈസിന്‍റെ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

പൊതുയിടത്തില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയത് ആരെന്നു വ്യക്തമായിട്ടില്ല. പ്രദേശത്തെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്നത് എക്സൈസ് അന്വേഷിക്കുന്നുണ്ട്. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ രജികുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ കിരണ്‍, ജിഷ്ണു എന്നിവരാണ് പരിശോധന നടത്തിയത്. ചെടി കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group