play-sharp-fill
കൊല്ലം മൺറോ തുരുത്തിൽ എക്സൈസ് പരിശോധന: 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം മൺറോ തുരുത്തിൽ എക്സൈസ് പരിശോധന: 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 

കൊല്ലം: മൺറോ തുരുത്ത് ഭാഗത്ത് നടത്തിയ പരിശോധനയിൽ 31 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊല്ലം തൃക്കരുവാ വില്ലേജിൽ വാടകയ്ക്ക് താമസിക്കുന്ന അജ്മൽ (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുകയായിരുന്നു.

 

കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്എസിന്റെ നിർദ്ദേശം അനുസരിച്ച്, കൊല്ലം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപി യുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group