
കോട്ടയം: അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ടയാണ് നടന്നത്.
10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നു പിടികൂടി. മാഫിയാ ലോബികളാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
നിരവധി കേസുകളില്‍ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30നു റെയിവേ സ്റ്റേഷനു മുന്നില്‍ നിന്ന് പിടികൂടിയത്. ട്രെയിനില്‍ വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിരീക്ഷണത്തിലായിരുന്നു. മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ട് സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ ഗന്ധം പോലും പുറത്തുവരാത്ത രീതിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.



