9000 രൂപയുടെ കഞ്ചാവ് 30000 രൂപയ്ക്ക് വിൽപ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

 

കൊച്ചി: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശി സഹിൻ മണ്ഡലിനെയാണ് (23) പിടികൂടിയത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. വിൽപ്പനക്കായി നിൽക്കുമ്പോഴാണ് പിടികൂടിയത്.

 

ബംഗാളിൽ നിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. 9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ ഇവിടെ വിറ്റിരുന്നത്. അതിഥി തൊഴിലാളികൾക്കും യുവാക്കൾക്കിടയിലുമാണ് കച്ചവടം.

 

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ പി.എ ഷംസു, മനോജ് കുമാർ, ടി.എ അഫ്സൽ, എം.പി ജിൻസൺ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group