video
play-sharp-fill

വിൽപ്പനയ്ക്ക് എത്തിച്ച 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ട്രെയിനിനുള്ളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

വിൽപ്പനയ്ക്ക് എത്തിച്ച 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ട്രെയിനിനുള്ളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Spread the love

തിരുവനന്തപുരം : അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ബീഹാർ മുസാഫിർപുർ സ്വദേശി രാജു സാഹ് (32) ആണ്  അറസ്റ്റിലായത്. കൊച്ചുവേളിയിൽ ട്രെയിനിനുള്ളിൽ നിന്നാണ് വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി ഇയാളെ  പിടികൂടിയത്.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേന സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ  രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ ,നന്ദകുമാർ, പ്രബോധ് , വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group