play-sharp-fill
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ  ; തിരൂരിൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ ; തിരൂരിൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡില്‍ വച്ച്‌ 12 കിലോയോളം കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗാള്‍ സ്വദേശികളായ പാറുല്‍ ബീവി (38 വയസ്സ് ), അർജുന ബീവി (44 വയസ്സ് ) എന്നിവരെ തിരൂർ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ അജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാരെ കണ്ടെത്തി ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖിനെയും (38 വയസ്സ് ) അറസ്റ്റ് ചെയ്തു. ലഹരിക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ ആളുകളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.


തിരൂർ എക്സൈസ് സർക്കിള്‍ ഓഫീസും എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും തിരൂർ എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായിട്ടായിരുന്നു പരിശോധന. ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ ആണ് രഹസ്യ വിവരം ശേഖരിച്ചത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ, പ്രദീപ് കുമാർ കെ, സിവില്‍ എക്സൈസ് ഓഫീസർ അരുണ്‍ പാറോല്‍, തിരൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസർമാരായ ശരത്, ദീപു, റിബീഷ് കെ വി, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ സ്മിത കെ, സജിത സി പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അടങ്ങിയ ടീമാണ് അന്വേഷണം നടത്തിയത്. തിരൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group