
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പുമുറിയിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാൾ പിടിയിൽ.
അയണിവേലിക്കുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിനാണ് പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ 21 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതി ഇനിയും വേറെയും കഞ്ചാവ് ചെടി വളർത്തൽ കേന്ദ്രങ്ങൾ നടത്തുന്നുണ്ടോയെന്ന് എക്സൈസ് കൂടുതൽ പരിശോധന നടത്തും. കൂടാതെ ജില്ല കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group