മുഹമ്മദ് റിയാസിന് 4.83 ലക്ഷം രൂപയുടെ നിക്ഷേപവും 34.96 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തും; സച്ചിന്‍ദേവിന് 38.87 ലക്ഷം; നവ്യ ഹരിദാസിന് 7.33 കോടി; സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം പുറത്ത്

Spread the love

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതോടെ വിവിധ സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം പുറത്തുവന്നു.

video
play-sharp-fill

ബേപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് 4.83 ലക്ഷം രൂപയുടെ നിക്ഷേപവും 34.96 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

റിയാസിന്റെ ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണക്ക് 65 ലക്ഷം രൂപ വിലവരുന്ന 464 ഗ്രാം സ്വര്‍ണവും എക്‌സാലോജിക്കിലെ ഒരു ലക്ഷം രൂപയുടെ ഓഹരിയും കിയാലിലെ 5 ലക്ഷം രൂപയുടെ ഓഹരിയും ലെയ്ക്കര്‍ കമ്പനിയുടെ 10.94 ലക്ഷം രൂപയുടെ ഓഹരിയടക്കം ആകെ 86.10 ലക്ഷം രൂപയുടെ ജംഗമ സ്വത്തുകളും 1.04 കോടിയുടെ സ്ഥാവര സ്വത്തുകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് നോര്‍ത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് ബാങ്ക്. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും സ്വര്‍ണവുമടക്കം 7.33 കോടിയുടെ ജംഗമ സ്വത്തുണ്ട്. ഭര്‍ത്താവ് ഷോബിന്‍ ശ്യാമിന് 56.24 ലക്ഷം രൂപയുടെ സ്വത്തും 10 ലക്ഷം രൂപയുടെ കൃഷിഭൂമിയും സ്വന്തമായുണ്ട്.

മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ജയന്തിന് നിക്ഷേപങ്ങളും സ്വര്‍ണാഭരണങ്ങളുമായി 34.07 ലക്ഷവും ഭാര്യ ആര്യക്ക് 75.49 ലക്ഷത്തിന്റെ സ്വത്തും ഇരുവര്‍ക്കുമായി 33 ലക്ഷം രൂപ വിലയുള്ള ഭൂമിയും സ്വന്തമായുണ്ട്.