കോഴിക്കോട് കൂടരഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അജ്ഞാതരുടെ ആക്രമണം; മുഖത്തും കൈക്കും പരിക്കേറ്റു

Spread the love

കോഴിക്കോട് :  കോഴിക്കോട് കൂടരഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

video
play-sharp-fill

മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഹെല്‍മെറ്റ് വെച്ച രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജെയിംസിന്റെ മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.  സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.