video
play-sharp-fill

കഞ്ചാവ് കേസ് പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കവേയാണ് ദൃശ്യങ്ങൾ നടുക്കിയത്

Spread the love

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.

ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.

125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.

പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി.

പീഡനത്തിന് ഇരയായ കുട്ടി ഇയാളുടെ ബന്ധുവാണ്. ഇയാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇയാള്‍ ലഹരിക്ക് അടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. പോക്‌സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീര്‍ഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.