പ്രശസ്‌ത ക്യാൻസർ രോഗവിദഗ്‌ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി: 8.25 ലക്ഷം നൽകിയില്ലെങ്കിൽ ജീവന് ആപത്ത് എന്നാണ് കത്തിലെ ഭീഷണി: മരട് പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

എറണാകുളം: പണം നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്‌ത ക്യാൻസർ രോഗവിദഗ്‌ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി.

മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണികത്ത് ലഭിച്ചത്.

ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവിൽ പെൺകുട്ടി മരിക്കാൻ ഇടയായെന്നും തുടർന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തപാൽ വഴി മേയ് 17ന് ലഭിച്ച കത്തിൻ്റെ പശ്ചാത്തലത്തിൽ ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് കത്തിൽ അവകാശപ്പെടുന്നത്

കത്തിൽ നൽകിയ ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി 8.25 ലക്ഷം രൂപ നൽകണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.