video
play-sharp-fill

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ജോജോ വി. ജോസഫിന് ആദരം നാളെ കോട്ടയത്ത്

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ജോജോ വി. ജോസഫിന് ആദരം നാളെ കോട്ടയത്ത്

Spread the love

കോട്ടയം: ക്യാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖ സര്‍ജനും കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായി ഡോ. ജോജോ വി. ജോസഫ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

23000ത്തിലേറെ ക്യാന്‍സര്‍ സര്‍ജറികള്‍ നടത്തിയ ഡോക്ടറെ കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മാർച്ച് 22നു രാവിലെ 11ന് കോട്ടയം സീസര്‍ പാലസ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും.

ഗവണ്‍മെന്റ് ചീഫ് വിപ്പ്. ഡോ. എന്‍.ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെബാസ്റ്റ്യന്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, എസ്‌ജെസിസി

റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കന്‍ ജോര്‍ജ് കടൂപ്പാറയില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍ പൂണ്ടിക്കളം എന്നിവര്‍ പ്രസംഗിക്കും.

ഡോ.ജോജോ വി.ജോസഫ് തയാറാക്കിയ ഒരു ക്യാന്‍സര്‍ സര്‍ജന്റെ കുറിപ്പുകള്‍ എന്ന പുസ്തകം ചടങ്ങില്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യും.