play-sharp-fill
അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി: മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി: മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

ആലപ്പുഴ: അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പിക്ക് വിധേയയായി ആരോഗ്യം ക്ഷയിച്ച നൂറുനാട് സ്വദേശിയായ രജനി എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഒന്നും യാഥാര്‍ഥ്യമാവാതിരുന്നതോടെയാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

കോട്ടയം മെഡിക്കല്‍ കോളെജില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കോളെജിന് സമീപത്തെ ഡയനോവ ലാബില്‍ പരിശോധന നടത്തിയത്. മാറിടത്തില്‍ അര്‍ബുദമാണെന്നായിരുന്നു പരിശോധനാ ഫലം. പിന്നാലെ, മെഡിക്കല്‍ കോളെജില്‍ കിമോ ആരംഭിച്ചു.
കിമോയുടെ ഫലമായി മുടി കൊഴിയുകയും, ശാരീരിക ക്ഷമത നശിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ അര്‍ബുദം ഇല്ലെന്ന് സ്ഥിരീകരിച്ചു.

ഭർത്താവ് വർഷങ്ങൾക്ക് മുൻപേ ഉപേക്ഷിച്ചുപോയ രജനിയെ ആശ്രയിച്ചായിരുന്നു പ്രായമായ അച്ഛനും അമ്മയും എട്ട് വയസുള്ള മകളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ കീമോയുടെ ഫലമായി ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന രജനിക്ക് ജോലിക്ക് പോലും പോകാനാവാത്ത സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group