
ഇനി ഇതൊരു ബാലികേറാമലയല്ല…! കാൻസറിനെ ഒരു ഇഞ്ചക്ഷനിലൂടെ മനുഷ്യൻ തകര്‍ക്കും; കണ്ടെത്തിയത് മലയാളിയായ 29കാരൻ; 12 ദിവസം കൊണ്ട് സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്
തിരുവനന്തപുരം: കാൻസർ പ്രതിരോധ രംഗത്ത് വിപ്ളവകരമാർന്ന കണ്ടുപിടിത്തത്തിന് മലയാള ഗവേഷകൻ നേതൃത്വം നല്‍കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്.
എറണാകുളം വൈറ്റില സ്വദേശിയായ അശ്വിൻ നന്ദകുമാർ (29), ചെന്നൈ സ്വദേശിയായ അശ്വിൻ ജയ്‌നാരായണൻ (27) എന്നിവരുടെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ഗ്രാൻസ ബയോയ്‌ക്കാണ് 7.14 മില്യണ്‍ യു.എസ് ഡോളർ (60 കോടി രൂപ) ഗവേഷണ സഹായം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് കമ്പനിയുടെ ആസ്ഥാനം.
അമേരിക്കൻ സ്‌റ്റാർട്ട് അപ്പ് ആക്‌സിലറേറ്റർ വൈ കോംബിനേറ്റർ വഴി കേവലം 12 ദിവസം കൊണ്ടാണ് ഈ മിടുക്കന്മാർ ഇത്രയും വലിയ തുക സമാഹരിച്ചത്. ഇരുവരെയും കൂടാതെ ഓക്‌സ്ഫോർഡിലെ പ്രൊഫസർ കൂടിയായ മൈക്കല്‍ ഡസ്‌റ്റിനും കമ്പനിയുടെ ഭാഗമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻസർ എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന കണ്ടെത്തല്‍
കാൻസർ അടക്കമുള്ള ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളാണ് (ഇമ്മ്യൂണ്‍ സെല്‍സ്). ഈ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇത്തരം പ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്നത്. എന്നാല്‍ കാൻസർ കോശങ്ങള്‍ നമ്മുടെ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നു.
തുടർന്നാണ് ഒരാള്‍ രോഗത്തിന് കീഴ്‌പ്പെടുന്നത്. പ്രതിരോധ കോശങ്ങളുടെ സഹായമില്ലാതെ അ
ഥവാ അവയുടെ അസാന്നിദ്ധ്യത്തില്‍ എങ്ങിനെ പ്രതിരോധ ശേഷി നേടിയെടുക്കാം എന്നതായിരുന്നു അശ്വിൻമാരുടെ ഗവേഷണം.
പ്രോട്ടീൻ തെറാപ്പി പ്രക്രിയയിലൂടെ രോഗങ്ങളെ തകർക്കാൻ പ്രതിരോധ കോശങ്ങള്‍ ആർജിക്കുന്ന ആയുധമായ ‘ആക്രമണ കണങ്ങള്‍’ (അറ്റാക്ക് പാർട്ടിക്കിള്‍സ്) ഇവർ കണ്ടെത്തുകയായിരുന്നു. കാൻസർ ബാധിക്കുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ പകരം ഇതേ ആയുധം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിട്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതാണ് ടെക്‌നിക്ക്. ഇതിനുള്ള പേറ്റന്റും ഗ്രാൻസ ബയോ നേടിക്കഴിഞ്ഞു.