അര്‍ബുദ പരിശോധന നടത്താനെത്തി;എഴുപത്തിയഞ്ചുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ഈന്തപ്പഴക്കുരു പുറത്തെടുത്ത് ഡോക്ടർമാർ
സ്വന്തം ലേഖിക
തിരുവനന്തപുരം: കഴുത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ബുദ പരിശോധന നടത്താനെത്തിയയാളുടെ ശ്വാസകോശത്തില്‍ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു.
തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് ഈന്തപ്പഴക്കുരു പുറത്തെടുത്തത്. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍തന്നെ തിരുവനന്തപുരം സ്വദേശിയായ 75കാരന്റെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അര്‍ബുദമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ചികിത്സയ്‌ക്കായി എടുത്ത പി.ഇ.ടി സി.ടി സ്‌കാനിംഗിലാണ് ശ്വാസകോശത്തില്‍ മറ്റൊരു മുഴ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ 75കാരന്‍ അര്‍ബുദ പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അര്‍ബുദമാണെന്ന് കണ്ടെത്തി. പിന്നാലെ പിഇടി സിടി സ്‌കാനിംഗിലാണ് ശ്വാസകോശത്തില്‍ മറ്റൊരു മുഴ കണ്ടെത്തിയത്.
കോശകലകളാല്‍ ഭാഗികമായി ഇത് മൂടിയിരുന്നു. ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്‍പോയ ഈന്തപ്പഴക്കുരുവാണെന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വ്യക്തമായി. മൂന്നാഴ്ച മുന്‍പ് കഴിച്ച ഈന്തപ്പഴത്തിന്റെ കുരുവായിരുന്നു ഇത്. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികള്‍ക്ക് പരുക്കേല്‍ക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്തു.