ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പദ്ധതി കുറവിലങ്ങാട്ടും ; സൗജന്യ അർബുദ പരിശോധന ക്യാമ്പും സെമിനാറും 27ന് താലൂക്ക് ആശുപത്രിയിൽ ; സെമിനാർ പദ്ധതി കോട്ടയം ജില്ലാ അംബാസിഡർ നിഷ ജോസ് കെ.മാണി നയിക്കും

Spread the love

കുറവിലങ്ങാട്: സ്താനാർബുദവും ഗർഭാശയഗളാർബുദത്തെ തടയുന്നതിനുള്ള സംസ്ഥാനവ്യാപക പദ്ധതിയായ ആരോഗ്യം ആനന്ദം, അകറ്റം അർബുദം പദ്ധതിയുടെ ഭാഗമായി ക്യാൻസർ സ്‌ക്രീനിംഗ് കുറവിലങ്ങാട്ടും.

video
play-sharp-fill

ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് പരിശോധന ക്യാമ്പും സെമിനാറും.

27ന് 10 മുതൽ താലൂക്ക് ആശുപത്രിയിലാണ് പരിശോധന. പദ്ധതി ജില്ലാ അംബാസിഡർ നിഷ ജോസ് കെ.മാണി സെമിനാർ നയിക്കും. നിഷ ജോസ് കെ.മാണി അർബുദ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന കാരുണ്യയാത്രയുടെ ഭാഗമാണ് സെമിനാർ. പരിശോധനയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾക്കും രജിസ്ട്രഷനും ഫോൺ: 830 100 8361, 9447367194

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group