ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭ്യമാക്കുന്ന കേരളം രാജ്യത്തിന് മാതൃക; ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഒരു രൂപ പോലും ലാഭമില്ലാതെ സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യമാകുമെന്ന് മന്ത്രി വീണ ജോർജ്

Spread the love

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ക്യാൻസർ ഉൾപ്പെടെയുള്ള മരുന്നുകൾ സീറോ പേഴ്സന്റെജ് പ്രോഫിറ്റ് വിലയിൽ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് ക്യാൻസർ മരുന്നുകൾ ലഭ്യമാകുന്ന സംസ്ഥാനമായി ഇന്നുമുതൽ കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു രൂപ പോലും ലാഭമില്ലാതെ സംസ്ഥാനത്തെ കാരുണ്യ വാർമസികളിൽ മരുന്ന് ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഓരോ കാരുണ്യ ഫാർമസികളിലാണ് മരുന്നുകൾ ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു.