കാൻസറിൽ നിന്നു രക്ഷനേടിയെങ്കിലും കൊവിഡിന്റെ പിടിയിൽ നിന്നും രക്ഷപെടാനായില്ല: മൂലേടം സ്വദേശിയും കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറിയുമായ റിറ്റോ കൊവിഡ് ബാധിച്ചു മരിച്ചു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാൻസറിൽ നിന്നും രക്ഷനേടിയ റിറ്റോ മെറിൻ മാത്യു കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറിയായിരുന്ന റിറ്റോ മെറിൻ മാത്യു(37) കോവിഡ് പോസിറ്റീവായിരുന്നതിനെ വിദഗ്ധ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്.
സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂലേടം സി.എസ്.ഐ പള്ളിയിൽ നടന്നു. മൂലവട്ടം കൈപ്പുരയിടം കെ.എ.മാത്തുണ്ണിയുടെ മകളാണ്.ഏക മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ജോർജ്ജി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് വർഷം മുമ്പ് ക്യാൻസർ സ്ഥിരീകരിച്ച റിറ്റോ ഇതിൽ നിന്ന് മുക്തി നേടിയിരുന്നു. എന്നാൽ കഴിഞ്ഞയിടെ വീണ്ടും ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ ചികിത്സക്കിടെയാണ് കോവിഡ് ബാധിച്ചതും തുടർന്ന് അന്ത്യം സംഭവിച്ചതും. കോട്ടയം സി.എം.എസ് കോളേജ് പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
Third Eye News Live
0