
കാൻസര്‍ രോഗത്തിന് ചികിത്സക്കായി നാട്ടിലെത്തി; ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ അന്തരിച്ചു: ഒരു വർഷം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്
തൃശൂർ: കാൻസര്‍ രോഗത്തിന് ചികിത്സക്കായി നാട്ടിലെത്തിയ ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ അന്തരിച്ചു. വടക്കഞ്ചേരി സ്വദേശി റിജുമോൻ ജോസിന്റെ ഭാര്യ വിൻസി വർഗീസ് കാഞ്ഞിരപറമ്പില്‍ (39) ആണ് മരിച്ചത്.
തൃശൂർ ജില്ലയിലെ മണ്ണുത്തി സ്വദേശിനിയായ വിൻസി കാൻസർ ചിക്കത്സയ്ക്കായാണ് നാട്ടിലെത്തിയത്. ബ്രിട്ടനില്‍ ഗ്ലോസ്റ്ററിലെ സ്ട്രൗഡിലായിരുന്നു താമസം.
രണ്ടു വർഷം മുൻപാണ് വിൻസിയും കുടുംബവും ബ്രിട്ടനില്‍ എത്തുന്നത്. ഒരു വർഷം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്. ബ്രിട്ടനില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം നാട്ടില്‍ പോയി ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിൻസി വിട പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ വിവരം അറിഞ്ഞ് ഭർത്താവ് റിജോയും കുട്ടികളും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. വിൻസിയുടെ അപ്രതീക്ഷിത വേർപാടില്‍ കുടുംബത്തിന് കൈത്താങ്ങാകുവാൻ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മക്കള്‍: അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ.