
‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’; ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും ലക്ഷ്മി സിൽക്സും കോട്ടയം ജില്ല ആശുപത്രിയും ചേർന്ന് ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടയം ജില്ലാ ആശുപത്രിയും ലക്ഷ്മി സിൽക്സും, ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും ചേർന്ന് 30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി ക്യാൻസർ ബോധവൽക്കരണ ക്ലാസും സൗജന്യ രോഗം നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ലക്ഷ്മി സിൽക്സ് മാനേജിംഗ് ഡയറക്ടർ ജി രാജേഷ്, ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ പ്രസിഡന്റ് ലേഖ മധു എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്നതാണ് ക്യാമ്പിന്റെ സന്ദേശം. മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരൻ, മുൻസിപ്പൽ കൗൺസിലർ അഡ്വ. ഷീജ അനിൽ, പി പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ വി സ് ശശി ലേഖ, പി കെ ആനന്ദക്കുട്ടൻ, HMC ജനറൽ ആശുപത്രി കോട്ടയം, LION PMJF പ്രിൻസ് സക്കറിയ PDG, MJF LION ധന്യാ ദാസ് പ്രോഗ്രാം ഡയറക്ടർ എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
