കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിനിൽ നൂറോളം പേർ പങ്കെടുത്തു 

Spread the love

കുറവിലങ്ങാട് : കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിനിൽ നൂറോളം പേർ പങ്കെടുത്തു.

സ്വരുമ പാലിയേറ്റീവ് കെയറിൻ്റ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിരോധ പരിപാടി നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനസർക്കാരിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയിൽ സ്തനാബുർദ, ഗർഭാശയഗളാർബുദ പരിശോധനയും സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ ജില്ലാ അംബാസിഡർ നിഷ ജോസ് കെ. മാണി ക്ലാസിന് നേതൃത്വം നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യൻ, സ്വരുമ പ്രസിഡന്റ് ഷിബി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക് രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങങളായ നിർമ്മല ജിമ്മി, ജോസ് പുത്തൻകാലാ, പഞ്ചായത്തംഗം ഡാർലി ജോജി, സ്വരുമ സെക്രട്ടറി കെ.വി തോമസ്, കോർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്‌സ് ദീപ്തി കെ. ഗോപാലൻ, കമ്മിറ്റിയംഗങ്ങളായ ജോസ് സി. മണക്കാട്ട്, സി.കെ സന്തോഷ്, ബിജി അനിൽകുമാർ, എന്നിവർ സംസാരിച്ചു.