ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ; ഏതൊക്കെയെന്ന് അറിയാം

Spread the love

കോട്ടയം: ക്യാൻസർ പ്രതിരോധത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ചുവന്ന മാംസം, സംസ്കരിച്ച മാംസം, മദ്യം, ശുദ്ധീകരിച്ച ധാന്യങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. പോഷകങ്ങൾ ധാരാളം അടങ്ങിയ സമീകൃത ഭക്ഷണം ക്യാൻസർ സാധ്യത കുറയ്ക്കും. ഇത്തരത്തിൽ കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ബെറിപ്പഴങ്ങൾ

ആന്റിഓക്‌സിഡന്റ് അടങ്ങിയ ബെറിപ്പഴങ്ങൾ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുക ചെയ്യുന്നു. ചർമ്മ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന കോശ നാശത്തിൽ നിന്നും, മൂത്രസഞ്ചി, ശ്വാസകോശം, സ്തനങ്ങൾ, അന്നനാളം എന്നിവയിലെ ക്യാൻസറുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‌നെല്ലിക്ക

നെല്ലിക്കയിൽ പ്രത്യേകിച്ച് പോളിഫെനോളുകൾ കൂടുതലാണ്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കരളിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ബ്രൊക്കോളി

സൾഫോറാഫെയ്ൻ, ഗ്ലൂക്കോസിനോലേറ്റുകൾ തുടങ്ങിയ പ്രകൃതിദത്ത സസ്യ സംയുക്തങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തെ വിഷവിമുക്തമാക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ബ്രൊക്കോളി കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ശക്തമായ വീക്കം തടയുന്ന സുഗന്ധവ്യഞ്ജനമാണ്. വെളുത്തുള്ളിയിൽ അലിസിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

മഞ്ഞൾ

മഞ്ഞളിന്റെ സജീവ ഘടകമായ കുർക്കുമിൻ വീക്കം തടയുകയും ട്യൂമർ രൂപീകരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നട്സ്

നട്‌സിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഒമേഗ-3, പോളിഫെനോളുകൾ എന്നിവയ്‌ക്ക് പുറമേ വാൾനട്ട് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.