രുചിക്കായി കഴിക്കുന്നതൊക്കെ ആരോഗ്യത്തിന് നല്ലതല്ല; ഈ ഭക്ഷണങ്ങൾ നിങ്ങളെ കാൻസർ രോഗിയാക്കും!

Spread the love

ക്യാൻസർ രോഗസാധ്യത വർധിപ്പിക്കുന്നതിൽ പല ഘടകങ്ങളും പങ്ക് വഹിക്കുന്നുണ്ട്. അതിൽ പ്രധാനമായും അനാരോഗ്യകരമായ ജീവിതശൈലി, അശാസ്ത്രീയമായ ഭക്ഷണശീലം, പുകവലി, വ്യായാമത്തിന്റെ കുറവ്, അമിത മദ്യപാനം മുതലായവയാണ്.
ഇതുകൂടാതെ, ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ക്യാൻസർ സാധ്യതയെ കൂട്ടാൻ കാരണമായേക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.

video
play-sharp-fill

1. പ്രോസസ്സ് ചെയ്ത മാംസം:
ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍ പോലെയുള്ള പ്രോസസ് ചെയ്ത മാംസങ്ങളുടെ അമിത ഉപഭോഗം ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

2. റെഡ് മീറ്റ്
ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപഭോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

4.പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്താം.

5. സോഡ
സോഡ പോലെ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

6. മദ്യം
അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക

7. അമിതമായി വേവിച്ച മാംസം
അമിതമായി വേവിച്ച മാംസവും മറ്റും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.