play-sharp-fill
‘കുടലിൽ കാൻസർ വളരുന്നത് അറിയില്ല’;ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

‘കുടലിൽ കാൻസർ വളരുന്നത് അറിയില്ല’;ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

സ്വന്തം ലേഖകൻ

കാൻസർ എന്നത് എപ്പോഴും നമ്മൾ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോവുന്നതാണ് അപകടം വർധിപ്പിക്കുന്നത്. കൃത്യസമയത്ത് രോഗനിർണയം നടത്താതിരിക്കുമ്പോൾ അത് നിങ്ങളെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വൻകുടലിൽ ഉണ്ടാവുന്ന ഒരു തരം കാൻസറാണ് കോളൻ കാൻസർ. ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. ഇവിടെയാണ് കാൻസർ ഉണ്ടാവുന്നത്. ഇത് സാധാരണയായി പ്രായമനുസരിച്ചാണ് ഉണ്ടാവുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വൻകുടലിന്റെ ഉള്ളിൽ രൂപം കൊള്ളുന്ന പോളിപ്സ് എന്നാണ് തുടങ്ങുന്നത്. എന്നാൽ കാലക്രമേണ, ഈ പോളിപ്പുകളിൽ ചിലത് വൻകുടൽ കാൻസറായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
പോളിപ്‌സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും നിങ്ങളിൽ കാൻസർ സാധ്യത വർധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീർക്കുന്നതിന് വേണ്ടി പോളിപ്സ് കാൻസറായി മാറുന്നതിന് മുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യുകയാണ്. അതിന് വേണ്ടി സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിന് ഡോക്ടർ നിർദേശിക്കാം.

കുടൽ കാൻസർ: ലക്ഷണങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടത്തിൽ കുടൽ കാൻസറിന് ലക്ഷണമൊന്നുമുണ്ടാകാറില്ല. ഈ സമയത്ത് പരിശോധനയ്ക്കായി രോഗി ആശുപത്രിയിൽ സാധാരണയായി എത്താറുമില്ല. പലപ്പോഴും രോഗം മൂർഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്. മലബന്ധം, വയറിളക്കം, മലബന്ധവും വയറിളക്കവും മാറിമാറിയുണ്ടാകുക, മലത്തിൽ രക്തം കാണുക, ഭാരം കുറയുക, കലശലായ ക്ഷീണവും ഉന്മേഷക്കുറവും, ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

ചികിത്സിച്ചു ഭേദമാക്കാം

കുടൽ കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണമായും ഭേദമാക്കാം. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങിയ ചികിത്സാരീതികൾ ഇതിന് ഉപയോഗിക്കാം.

പോളിപ്പ് എന്ന തുടക്കം

കുടൽ കാൻസർ കുടലിൽ ചെറിയ തടിപ്പുകളായാണു തുടങ്ങുന്നത്. ഇതു പതുക്കെ വളർന്ന് വലിയ മുഴയായി, കാൻസറായി മാറുന്നു. കുടലിൽ കാൻസറിനു കാരണമായ ചെറിയ മുഴകളെ പോളിപ്പ് എന്നാണു വിളിക്കുന്നത്. ഈ അവസ്ഥയിൽ കൊളോണോസ്കോപ്പി, പോളിപെക്ടമി എന്നിവയിലൂടെ പോളിപ്പ് നീക്കം ചെയ്യാം. ഇതു മൂലം കുടൽ കാൻസർ വരാതെ തടയാം. കൊളോണോസ്കോപ്പി വഴി കുടലിലെ പോളിപ്പ് നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് പോളിപെക്ടമി. ഇത് വളരെ ലളിതമായ ചികിത്സാരീതിയാണ്. ഇതുവഴി വയർ കീറിയുള്ള ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിക്കും.