കാനറ ബാങ്കില്‍ 3500 ഒഴിവുകള്‍; ഏതെങ്കിലും ഡിഗ്രി മതി; യുവതീ-യുവാക്കള്‍ക്ക് വമ്പന്‍ അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കാനറ ബാങ്ക് ഇന്ത്യയിലുടനീളം വിവിധ ബ്രാഞ്ചുകളില്‍ ഒഴിവ് വന്നിട്ടുള്ള അപ്രന്റീസ് തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

3500 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവർക്കാണ് അവസരം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റും അനുവദിക്കും. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബർ 12

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കാനറ ബാങ്കില്‍ അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 3500.

ജനറല്‍ = 1534

ഒബിസി = 845

ഇഡബ്ല്യൂഎസ് = 337

എസ്.സി = 557

എസ്.ടി = 227

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2025 സെപ്റ്റംബർ 01 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

എസ്.സി, എസ്ടി, ഒബിസി, പിഡബ്ല്യൂബിഡി മറ്റ് സംവരണ കാറ്റഗറിയല്‍ ഉള്‍പ്പെടുന്നവർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇതിനായി ലാംഗ്വേജ് ടെസ്റ്റ് ഉണ്ടായിരിക്കും.

മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

സ്റ്റൈപ്പന്റ്

പരിശീലന കാലയളവില്‍ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റായി അനുവദിക്കും. കാനറ ബാങ്ക് 10,500 രൂപയും, സർക്കാർ വിഹിതത്തിലുള്ള 4500 ഉം അടക്കം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കാനറ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതല്‍ വിവരങ്ങളറിയാം. അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ആദ്യം www.nats.education.gov.in എന്ന പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം.

വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് വിവരങ്ങളും കാനറ ബാങ്ക് വെബ്സൈറ്റിലുണ്ട്. അത് വായിച്ച്‌ സംശയങ്ങള്‍ തീർക്കുക.

വെബ്സൈറ്റ്: https://canarabank.bank.in/pages/Recruitment

രജിസ്ട്രേഷൻ: www.nats.education.gov.in