play-sharp-fill
കനറാ ബാങ്ക് ഓഫീസർസ് അസോസിയേഷൻ    കിറ്റുകൾ നൽകി

കനറാ ബാങ്ക് ഓഫീസർസ് അസോസിയേഷൻ കിറ്റുകൾ നൽകി

സ്വന്തം ലേഖകൻ

മണർകാട് ഗ്രാമ പഞ്ചായത്തിൽ കനറാ ബാങ്ക് ഓഫീസർസ് അസോസിയേഷൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ മൂലം തൊഴിൽ നഴ്‍ടം വന്ന നിർദ്ധന കുടുംബങ്ങൾക് ഭക്ഷ്യ ധാന്യ
കിറ്റുകൾ നൽകി.

കാനറാ ബാങ്ക് ഓഫീസർസ് അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി ജേക്കബ് പി ചിറ്റേട്ടുകളം കിറ്റുകൾ മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുജ സാമുവേലിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജി എം. ഫിലിപ്പോസ്, സ്ഥിരം സമിതി അധ്യക്ഷൻ തോമസ് തടത്തിമാക്കൽ, പഞ്ചായത്ത്‌ മെമ്പർമാരായ ജോജി സി. ജോൺ, പി. ഇ. ചെറിയാൻ, റീജിയണൽ സെക്രട്ടറി ഏ.ആർ രാജേഷ് ,

നിയുക്ത റീജിയണൽ സെക്രട്ടറി അശ്വിൻ ജോസഫ്, ജില്ലാ പ്രസിഡന്റ്‌ ജേക്കബ് ചെറിയാൻ, അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിമാരായ കിഷോർ ബാബു, പോൾ മാത്യു , എന്നിവർ സന്നിഹിതരായിരുന്നു.