
സഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു രണ്ടരവയസുകാരിയ്ക്ക് ദാരുണാന്ത്യം
പറവൂര്‍: അഞ്ചുവയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു രണ്ടരവയസുകാരി മരിച്ചു. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകള്‍ ജൂഹി എലിസബത്താണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍വച്ചായിരുന്നു അപകടം.
വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. സഹോദരന്‍ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിനാണ് കുട്ടിയെ തോട്ടില്‍ വീണുകിടക്കുന്നതു ആദ്യം കണ്ടത്.
ഉടനെ തോട്ടിലിറങ്ങി കുട്ടിയെ എടുത്തു. അയല്‍വാസികളുടെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0