കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളി വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ മരിച്ചു; അപകടത്തിന് കാരണം ആശയ വിനിമയത്തകരാർ എന്ന് സൂചന

Spread the love

ഒട്ടവ: കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി വിദ്യാർത്ഥിയടക്കം രണ്ട് പേർ മരിച്ചു.

video
play-sharp-fill

തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്ഷ്യല്‍ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. കാനഡയിലെ മാനിട്ടോബയിലാണ് അപകടമുണ്ടായത്. ‘വിദ്യാർത്ഥികള്‍ ഒറ്റ എഞ്ചിൻ വിമാനം പറത്തുകയായിരുന്നു. ഇരുവരുടെയും വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല’- പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ഇന്നലെയാണ് അപകടമുണ്ടായതെങ്കിലും മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്. ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.