play-sharp-fill
പത്തു വയസുകാരൻ കാനഡയിൽ വയലിൻ വായിച്ചു പ്രളയത്തിൽ തകർന്ന കേരളത്തിനായി; സാമിന്റെ വയലിൻ വായനയിൽ മയങ്ങി കേരള മുഖ്യമന്ത്രി

പത്തു വയസുകാരൻ കാനഡയിൽ വയലിൻ വായിച്ചു പ്രളയത്തിൽ തകർന്ന കേരളത്തിനായി; സാമിന്റെ വയലിൻ വായനയിൽ മയങ്ങി കേരള മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

കോട്ടയം: തുടർച്ചയായ രണ്ടാം വർഷവും പ്രളയത്തിൽ തകർന്ന കേരളത്തിനായി കാനഡയിലെ തെരുവുകളിൽ ഒരു പത്തു വയസുകാരൻ വയലിൻ വായിക്കുകയായിരുന്നു.

കാനഡയിലെ ഓഷ്വാ തെരുവുകളിൽ ആ പത്തു വയസുകാരന്റെ വയലിനിൽ നിന്നും മലയാളം അടക്കമുള്ള ഭാഷകളിലെ ഗാനങ്ങൾ ഒഴുകിയെത്തിയതോടെ കേരളത്തിന് നേരെ നീണ്ടത് സഹായ ഹസ്തം. കാനഡയിലെ ഓഷ്വായിൽ സ്ഥിരതാമസമാക്കിയ കോട്ടയം തോട്ടയ്ക്കാട് ഓലിക്കരപുത്തേട്ട് കടുപ്പിൽ ടാജു എ.പുന്നൂസിന്റെയും, ഭാര്യ സൂസൻ കോര അഞ്ചേരിലിന്റെയും പത്തുവയസുകാരൻ പുത്രൻ സാം ടി.നൈനാനാണ് കാനഡയിൽ വയലിൻ വായിച്ച് കേരളത്തിനായി കൈ കോർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമിന്റെ വയലിൻ വായന ആസ്വദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/6fiNamvRIWI

തെരുവിൽ വയലിൻ വായിച്ച് മാത്രം 150 കനേഡിയൻ ഡോളർ കണ്ടെത്തിയ സാം, ഈ വീഡിയോ യു ട്യൂബിൽ പോസ്റ്റ് ചെയ്തതോടെ സഹായമായി ലഭിച്ചത് 1200 കനേഡിയൻ ഡോളറാണ്..! ഇത്തരത്തിൽ ലഭിച്ച 65000 ത്തോളം ഇന്ത്യൻ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാം അയച്ചു നൽകുകയും ചെയ്തു.

സാമിന്റെ വയലിൻ വായന ആസ്വദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/6fiNamvRIWI

കാനഡയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ടാജുവും, ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിലെ ജീവനക്കാരിയായ സൂസനും 2014 ലാണ് സാമിനെയും ഒപ്പം കൂട്ടി കാനഡയിലേയ്ക്ക് താമസം മാറ്റുന്നത്. യുട്യൂബിൽ നിന്നാണ് സാം കേരളത്തിലെ പ്രളയത്തെക്കുറിച്ചും, നാട് നേരിട്ട ദുരന്തത്തെക്കുറിച്ചും അറിയുന്നത്.

തുടർന്ന് സ്വന്തം നിലയിൽ കേരളത്തെ സഹായിക്കാൻ എന്തു ചെയ്യാൻ പറ്റുമെന്നായി ഓഷ്വാ ജോൺ കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സാമിന്റെ ചിന്ത.
രണ്ടു വർഷമായി വയലിൻ പഠിക്കുന്ന സാമിന് സ്വന്തം വയലിൻ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനായി യുട്യൂബിൽ സ്വന്തം ചാനലുമുണ്ട്.

ഈ വഴി തിരഞ്ഞെടുത്താണ് സാം ആദ്യം കേരളത്തെ സഹായിക്കാനുള്ള വഴി കണ്ടെത്തിയത്. ഓഷ്വായിലെ തെരുവുകളിൽ വയലിൻ വായിച്ച സാം അൻപത് മിനിറ്റ് കൊണ്ട് 12 പാട്ട് വയലിനിൽ വായിച്ച് നേടിയത് 150 കനേഡിയൻ ഡോളറാണ്.

തുടർന്ന് കേരളത്തിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളുമായി ഇതേ വീഡിയോ യുട്യൂബ് ചാനലിലും ഇട്ടു. വളരെ കുറച്ച് ഫോളോവേഴ്‌സ് മാത്രമേ ഉള്ളുവെങ്കിലും അതിശയകരമായ പ്രതികരണമാണ് സാമിന് ലഭിച്ചത്.

ഇത്തരത്തിൽ സമാഹരിച്ച തുക ഒരു കുറിപ്പ് സഹിതം സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയച്ചു നൽകി. ഈ തുക ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വക കത്തും സർട്ടിഫിക്കറ്റും സാമിന് ലഭിച്ചു.

തന്റെ എളിയ സംരംഭം വൻ വിജയമായതിന്റെ ആവേശത്തിൽ തന്നെയാണ് സാം ഇപ്പോൾ. കൂടുതൽ ആളുകൾക്ക് സഹായകരമാകുന്ന രീതിയിൽ തന്റെ യുട്യൂബ് ചാനലിനെ മാ്റ്റുന്നതിനാണ് സാം ഇപ്പോൾ ശ്രമിക്കുന്നതും.

സാമിന്റെ വയലിൻ വായന ആസ്വദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/6fiNamvRIWI