video
play-sharp-fill

ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികളുടെ ഓഫര്‍ ലെറ്ററുകള്‍ വ്യാജം; നാടുകടത്താന്‍ ഒരുങ്ങി കാനഡ; വിദ്യാര്‍ത്ഥികളെല്ലാം പഠനം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറിയവർ

ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികളുടെ ഓഫര്‍ ലെറ്ററുകള്‍ വ്യാജം; നാടുകടത്താന്‍ ഒരുങ്ങി കാനഡ; വിദ്യാര്‍ത്ഥികളെല്ലാം പഠനം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറിയവർ

Spread the love

സ്വന്തം ലേഖിക

ഒട്ടാവ: ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍.

കാനഡയിലെ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.

മാദ്ധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്‌ ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മെെഗ്രേഷന്‍ സര്‍വീസ് വഴിയാണ് ഈ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്‍സ് വീസയ്ക്ക് അപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം.

ഇതില്‍ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടിട്ടില്ല. 2018-19 കാലത്താണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കാനഡയിലേയ്ക്ക് പോയത്.

തുടര്‍ന്ന് ഇപ്പോള്‍ കാനഡയില്‍ പി ആറിനായി (പെര്‍മനന്റ് റെസിഡന്റ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.

പി ആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെെറ്റര്‍ സുക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിലെ മിക്ക വിദ്യാര്‍ത്ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറിയവരാണ്.