ഒട്ടാവ: കാനഡയില്‍ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തില്‍ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു.
മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു. അഞ്ച് ദിവസം മുൻപാണ് വൻഷികയെ കാണാതായത്. എഎപി നേതാവും എംഎല്‍എ കുല്‍ജിത് സിംഗ് രണ്‍ധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വൻഷിക, സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുൻപ് ഒട്ടാവയിലേക്ക് താമസം മാറിയതായി റിപ്പോർട്ടുണ്ട്.