കാനഡയില്‍ ഡോണയെ കൊന്ന് ഇന്ത്യയിലേക്ക് മുങ്ങിയ ഭര്‍ത്താവിനെ ഇനിയും കണ്ടെത്താനായില്ല; അരുംകൊല ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് വിവരം; പ്രതിയെ പൂട്ടാൻ കേരള പൊലീസും

Spread the love

തൃശൂര്‍: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വളരെ വേഗം സ്ഥിരീകരിച്ചിരുന്നു.

video
play-sharp-fill

പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34) രണ്ടാഴ്ച മുൻപാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം തന്നെ യുവതിയുടെ ഭർത്താവ് ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നതാണ് സംശയം ബലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.

ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷം എങ്ങോട്ട് കടന്നു കളഞ്ഞു എന്നാണ് പൊലീസ് തെരയുന്നത്. മൂന്നു വർഷം മുൻപായിരുന്നു ഡോണയുടെയും ലാലിന്‍റെയും വിവാഹം. ഡോണയും ലാലും കാനഡയില്‍ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാല്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.

ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. ഡോണയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപയും പിൻവലിച്ചിട്ടുണ്ട്.